കോട്ടയം: ബാങ്ക് എംപ്ലോയീസ്& റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ (ബെർക്ക) സംഘടിപ്പിക്കുന്ന 'ആദരവ് 2026' 5 -ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. ബെർക്ക, ഏവി ശ്രീകുമാറിൻ്റെ പേരിൽ മികച്ച സാമൂഹിക സേവക ന് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ചടങ്ങിൽ വെച്ച് സംസ്ഥാന നീയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യശ:ശരീരനായ ഡിജോ കാപ്പന് മരണാനന്തര ബഹുമതിയായി നൽകും. ......
കൊച്ചി: മത്സ്യങ്ങളും ചെമ്മീനുകളും ഉൾപ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചിയിലെ ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT). ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ......
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീട്ടിലിരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. ......
ന്യൂഡൽഹി: കോട്ടയത്ത് നടക്കുന്ന സീറോ മലബാർ സഭയുടെ പുതിയ മെത്രാന്റെ സ്ഥാനാരോഹണ ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി പങ്കെടുക്കും
ന്യൂഡൽഹിയിലെ മാർപാപ്പയുടെ പ്രതിനിധി കാര്യാലയത്തിലെ (അപ്പസ്തോലിക നുൺസിയേച്ചർ) സെക്കന്റ് സെക്രട്ടറി ഫാ. നിക്കോളാസ് ഗ്രാഫ് ആണ് പങ്കെടുക്കുക.
ഇന്ന് പോപ്പിന്റെ കാര്യാലയത്തിൽ ഉച്ചഭക്ഷണത്തിനിടയിലാണ് ഫാ. ......
2030-ഓടെ കാസർഗോഡ്–തിരുവനന്തപുരം എൻഎച്ച് 66-ൽ ഇലക്ട്രിക് ട്രക്കുകൾക്കായി 90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിംഗ് ശേഷിയും ഒരുക്കാൻ 19 കോടി രൂപയുടെ നിക്ഷേപം മതിയാകുമെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ഐസിസിടി) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും (കെഎസ്ഇബിഎൽ) സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. 622 കിലോമീറ്റർ ദൂരത്തിൽ നടത്തിയ പഠനം, പിഎം ഇ-ഡ്രൈവ് പദ്ധതിയിൽ പൊതു ചാർജിംഗ് സൗകര്യങ്ങൾക്കായി അനുവദിച്ച 2,000 കോടി രൂപയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ പ്രസ്തുത നിക്ഷേപം വരികയുള്ളുവെന്നും വ്യക്തമാക്കുന്നു.
2050-ഓടെ ചാർജറുകളുടെ എണ്ണം 1,939 ആയും സ്ഥാപിത ശേഷി 204.5 മെഗാവാട്ടായും ഉയരുമെന്നും ഇതിനായി 338 കോടി രൂപയുടെ സഞ്ചിത നിക്ഷേപം വേണ്ടിവരുമെന്നും പഠനം പറയുന്നു. ......
കൊച്ചി: വര്‍ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്ത് ജീവനക്കാരുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കാന്‍ ഓള്‍കാര്‍ഗോ ലോജിസ്റ്റിക്സ്. ഉത്സവ സീസണിലെ വന്‍ ഡിമാന്‍ഡ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി എക്സ്പ്രസ് ഡിസ്ട്രിബ്യൂഷന്‍, കണ്‍സള്‍ട്ടേറ്റീവ് ലൊജിസ്റ്റിക്സ് വിഭാഗങ്ങളിലാണ് ജീവനക്കാരുടെ എണ്ണം 20 ശതമാനം വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ഈ കാലയളവില്‍ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,000 ആയി ഉയരും. ......
തിരുവനന്തപുരം: റോളർ സ്കേറ്റിങ് നടത്തിക്കൊണ്ട് അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിങ്ങും പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലൻ സായൻ സന്ദീപ്. അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് ഈ പതിമൂന്നുകാരൻ അപൂർവ നേട്ടം കൈവരിച്ചത്. ......
കൊച്ചി: റോഡുകളുടെ പരിപാലനത്തിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾളും എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നതിന് ശാസ്ത്രീയ പഠന റിപ്പോർട്ടാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് സിവിൽ വിദ്യാർഥികൾ തയ്യാറാക്കിയത്. റോഡ് പരിപാലനത്തിലെ നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനൊപ്പം, മുൻകരുതൽ അധിഷ്ഠിതവുമാക്കേണ്ടതുണ്ടെന്നമാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ നാലാം വർഷ വിദ്യാർഥികളായ മുഹമ്മദ് സാദിർ കെ. ......
ശ്രീകൃഷ്ണഭക്തർ ഏറെ ഭക്തിപൂർവം ആചരിക്കുന്ന ജന്മാഷ്ടമി വ്രതം ഇത്തവണ സെപ്റ്റംബർ 4 വെള്ളിയാഴ്ച്ചയാണ്. അഷ്ടമി–രോഹിണി സംഗമമായി എത്തുന്ന ജന്മാഷ്ടമി ദിനത്തിൽ ബാലഗോപാലനെ അലങ്കരിച്ചും ഭജനകൾ ആലപിച്ചും നിശീഥകാലത്ത് പൂജ നടത്തിയും ഭക്തർ വ്രതാനുഷ്ഠാനത്തിൽ പങ്കുചേരും. ......